തിരുവനന്തപുരം : കോവിഡ് വാക്സിനേഷനായി സംസ്ഥാനം ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങള്‍ വഴി ഇന്ന് വാക്സിനേഷന് ആരംഭിക്കും. എല്ലാ ജില്ലകളിലെയും വാക്സിനേഷന് കേന്ദ്രങ്ങളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്സിന് നല്‍കാനായി 4 മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന വാക്സിനേഷന് വൈകുന്നേരം 5 മണി വരെ തുടരും. 100 പേര്‍ക്കാണ് ഒരു ദിവസം വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. 12 വാക്സിനേഷന് കേന്ദ്രങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് 11 വാക്സിനേഷന് കേന്ദ്രങ്ങളും, മറ്റ് ജില്ലകളില്‍ 9 വാക്സിനേഷന് കേന്ദ്രങ്ങളുമാണ് ഉള്ളത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വാക്സിനേഷന് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും.
വാക്സിനേഷന് കേന്ദ്രങ്ങളെ മൂന്നായാണ് തിരിച്ചിരിക്കുന്നത്. വെയിറ്റിംഗ് റൂം, വാക്സിനേഷന് റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികള്‍ എല്ലാ വാക്സിനേഷന് കേന്ദ്രങ്ങളിലും ഉണ്ടായിരിക്കും. വാക്സിനേഷന് റൂമില്‍ വച്ച് വാക്സിന് സ്വീകരിക്കാന്‍ എത്തിയ ഓരോരുത്തര്‍ക്കും 0.5 എംഎല് കോവീഷീല്‍ഡ് വാക്സിന് കുത്തിവെക്കും. 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് വാക്സിന് നല്‍കുക. ഇത് കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ആളുകളില്‍ വാക്സിന് പ്രയോജനം ചെയ്യുകയുള്ളൂ. വാക്സിന് സ്വീകരിച്ച ശേഷം നിര്‍ബന്ധമായും 30 മിനിറ്റ് ഒബ്സര്‍വേഷന്‍ റൂമില്‍ നിരീക്ഷണത്തിലിരിക്കണം.
Read also : 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം