പൊതു വിദ്യാലയങ്ങളിൽ വാക്‌സിൻ സ്വീകരിച്ചത് 10.47 ലക്ഷം കുട്ടികൾ

By Team Member, Malabar News
10.47 lakhs Students vaccinated In Public Schools In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ 10.47 ലക്ഷം വിദ്യാർഥികൾ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്ത് ആകെ 13.27 ലക്ഷം കുട്ടികളാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. ഇവരിൽ 78.8 ശതമാനം പേരും ഇതോടെ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.

അതേസമയം സംസ്‌ഥാനത്ത് ഇനി വാക്‌സിൻ സ്വീകരിക്കാൻ ബാക്കിയുള്ളത് 8.3 ശതമാനം(1.11 ലക്ഷം) കുട്ടികളാണ്. കൂടാതെ കോവിഡിനെ തുടർന്ന് 1.1 ശതമാനം(14,261) കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കാനും കഴിയാത്ത സ്‌ഥിതിയാണ്. കൊല്ലം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളാണ് വാക്‌സിനേഷനിൽ മുന്നിൽ നിൽക്കുന്നത്. 88.1 ശതമാനം, 87.7 ശതമാനം, 85.5 ശതമാനം എന്നിങ്ങനെയാണ് യഥാക്രമം ഈ ജില്ലകളിലെ വാക്‌സിനേഷൻ.

വാക്‌സിനേഷൻ ശതമാനത്തിൽ ഏറ്റവും പിന്നിലുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. 67.5 ശതമാനം, 69.4 ശതമാനം എന്നിങ്ങനെയാണ് ഈ ജില്ലകളിലെ വാക്‌സിനേഷൻ. രോഗപ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർഥികളിലെ വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: ലോറസ് പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ച് നീരജ് ചോപ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE