ലോറസ് പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ച് നീരജ് ചോപ്ര

By News Desk, Malabar News
Ajwa Travels

ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടി റെക്കോർഡിട്ട നീരജ് ചോപ്രയ്‌ക്ക് കായിക ലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം. കഴിഞ്ഞ കൊല്ലത്തെ ബ്രേക്ക്‌ ത്രൂ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിലാണ് ഇന്ത്യൻ ജാവലിൻ ത്രോ താരം ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിലെ 6 താരങ്ങളിൽ ഒരാളാണ് നീരജ് ചോപ്ര.

ലോകമെമ്പാടുമുള്ള 13000ഓളം പ്രമുഖ സ്‌പോർട്സ്‌ ജേണലിസ്‌റ്റുകളാണ് നാമനിർദ്ദേശ പട്ടിക തിരഞ്ഞെടുത്തത്. ഏഴ് വിഭാഗങ്ങളിലായാണ് അവാർഡുകൾ. ഓരോ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏപ്രിൽ മാസത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ലോറസ് വേൾഡ് സ്‌പോർട്സ്‌ അക്കാദമിയിലെ അംഗങ്ങളുടെ വോട്ടിംഗിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.

റഷ്യൻ ടെന്നിസ് താരം ഡാനിയൽ മെദ്‌വെദേവ്, സ്‌പാനിഷ് ഫുട്ബോൾ താരം പെഡ്രി, യുകെ ടെന്നിസ് താരം എമ്മ റാഡുക്കാനു, വെനിസ്വേലൻ അത്‌ലറ്റ് യുലിമാർ റോഹാസ്, ഓസ്‌ട്രേലിയൻ നീന്തൽ താരം അരിയാർനെ റ്റിറ്റ്‌മസ് എന്നിവരാണ് നീരജ് ചോപ്രയ്‌ക്കൊപ്പം ഈ വിഭാഗത്തിലുള്ളത്.

Also Read: വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE