എറണാകുളം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സംസ്‌ഥാന കൗൺസിൽ അംഗം കൂടിയായിരുന്നു. അർബുദ ബാധിതനായി കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സ്‌ഥിരീകരിച്ചത്.
ഇന്നലെ രാത്രി രോഗം അതീവ ഗുരുതരമായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. പറവൂർ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കരിമണൽ ഖനന വിഷയത്തിൽ പി രാജു പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനം ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാർട്ടിയുടെ പ്രഖ്യാപന നിലപാടിന് വിരുദ്ധമായ കാഴ്‌ചപ്പാടാണ് ലേഖനത്തിൽ ഉള്ളതിനായിരുന്നു വിമർശനങ്ങൾ. ഇതിന് പിന്നാലെ പി രാജുവിനെ സംസ്‌ഥാന കൗൺസിലിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരം താഴ്‌ത്തിയിരുന്നു. പിന്നാലെ പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് പി രാജു മാദ്ധ്യമങ്ങളോട് പറഞ്ഞതും അടുത്തിടെ കേരളം ഏറെ ചർച്ച ചെയ്‌തിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി





































