ധൻരാജ് രക്‌തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം

വി. കുഞ്ഞികൃഷ്‌ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ അണികൾക്കിടയിൽ ഉടലെടുത്ത സംശയം മാറ്റുന്നതിന്റെ ഭാഗമായാണ് കണക്കുകൾ പുറത്തുവിടുന്നത്.

By Senior Reporter, Malabar News
cpm
Rep. Image
Ajwa Travels

കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്. ഫെബ്രുവരി ആറിനാകും വാർത്താസമ്മേളനം നടത്തി കണക്കുകൾ വ്യക്‌തമാക്കുക. കണക്ക് പുറത്തുവിടണമെന്ന് സംസ്‌ഥാന നേതൃത്വം നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് തീരുമാനം.

വി. കുഞ്ഞികൃഷ്‌ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ അണികൾക്കിടയിൽ ഉടലെടുത്ത സംശയം മാറ്റുന്നതിന്റെ ഭാഗമായാണ് കണക്കുകൾ പുറത്തുവിടുന്നത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി.കുഞ്ഞികൃഷ്‌ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പാർട്ടി നടപടിയിൽ പയ്യന്നൂരിലെ അണികളിൽ പലർക്കും അതൃപ്‌തി ഉണ്ടായിരുന്നു.

തെളിവ് ഉൾപ്പടെ പാർട്ടി നേതൃത്വത്തിന് നൽകിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് കുഞ്ഞികൃഷ്‌ണൻ ആരോപിച്ചത്. രക്‌തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സാമ്പത്തിക ക്രമക്കടുകളുടെ വിശദമായ കണക്കുകൾ വി. കുഞ്ഞികൃഷ്‌ണന്റെ പുസ്‌തകത്തിലുണ്ട്.

ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടി രൂപ പിരിച്ചതിൽ നിന്ന് 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്‌ണൻ വെളിപ്പെടുത്തിയത്. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE