മന്ത്രിയുടെ ഭർത്താവിനെതിരെ ആരോപണം; സിപിഎം നേതാവിന് പാർട്ടിയുടെ താക്കീത്

കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടായ കെകെ ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത്.

By Trainee Reporter, Malabar News
cpm
Rep.Image
Ajwa Travels

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടായ കെകെ ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്‌ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്നാണ് ശ്രീധരൻ മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചത്.

ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ നിർമാണത്തിന്റെ ഗതി ജോർജ് ജോസഫ് മാറ്റുന്നതെന്നാണ് ശ്രീധരൻ ആരോപിച്ചത്. പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്‌റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാൻ സംസ്‌ഥാന പാതയുടെ ഓടയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയതായി കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. 40 കോടി രൂപ ചിലവിട്ടാണ് റോഡ് നിർമാണം നടക്കുന്നത്.

Most Read| രാജ്യവ്യാപക പ്രതിഷേധം; ഓരോ രണ്ടുമണിക്കൂറിലും റിപ്പോർട് നൽകാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE