എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യലിനായി അയച്ച നോട്ടീസ് ഇരുവരും കൈപ്പറ്റിയിരുന്നില്ല. ഇതേ തുടർന്ന് ഇരുവരുടെയും വീടുകളിൽ അന്വേഷണ ഉദ്യോഗസ്‌ഥർ നോട്ടീസ് പതിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇരുവരെയും പലതവണ അന്വേഷണ ഉദ്യോഗസ്‌ഥർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അതിന് പിന്നാലെയാണ് ഇരുവരുടെയും വീടുകളിൽ നോട്ടീസ് പതിച്ചത്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
അതേസമയം തന്നെ കേസിൽ കാവ്യ മാധവന്റെ ചോദ്യം ചെയ്യലിൽ അനിശ്‌ചിതത്വം തുടരുകയാണ്. ആലുവയിലുള്ള വീട്ടിൽ വച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് അംഗീകരിച്ചില്ല. മറ്റൊരു സ്‌ഥലം അറിയിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് കാവ്യയോട് വ്യക്‌തമാക്കിയത്. ഈ ആവശ്യം കാവ്യ തള്ളിയതിന് പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയെങ്കിലും ഇതുവരെ അന്തിമ തീരുമാനമായില്ല.
Read also: ന്യൂയോർക്കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്കേറ്റു








































