ന്യൂയോർക്കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്കേറ്റു

By News Bureau, Malabar News
(PHOTO: REUTERS)
Ajwa Travels

ബ്രൂക്ളിൻ: ന്യൂയോർക്ക് ബ്രൂക്ളിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവെപ്പ്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. സബ്‌വേ സ്‌റ്റേഷന്റെ പ്ളാറ്റ്‌ഫോമിൽ രക്‌തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ പോലീസ് ഉദ്യോഗസ്‌ഥർ പറയുന്നു. ഈ വ്യക്‌തി ഗ്യാസ് മാസ്‌കും ധരിച്ചിരുന്നതായാണ് വിവരം.

സബ്‌വേയിൽ നിന്ന് പുക ഉയരുന്നു എന്നായിരുന്നു ന്യൂയോർക്ക് പോലീസിന് ലഭിച്ച സന്ദേശം. ഉടൻ പോലീസ് അവിടേക്ക് എത്തിയപ്പോഴേക്കും വെടിയേറ്റ് കിടക്കുന്നവരെയാണ് കാണുന്നത്. വെടിയുതിർക്കുന്നതിന് മുൻപ് പുകമറ സൃഷ്‌ടിക്കാനായി ആക്രമി എന്തോ വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.

അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ബ്രൂക്ളിന്റെ 36ആം തെരുവും, 4ആം അവന്യൂ ഏരിയയും ഒഴിവാക്കണമെന്ന് ജനങ്ങളോട് ന്യൂയോർക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read: വിഷുക്കൈനീട്ടം; രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE