കറാച്ചി: റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ 10 വയസുകാരന്‍ കൊല്ലപ്പെട്ടു. ന്യൂ കറാച്ചിയിലെ ദുവാ ചൗക്കിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
ഗ്യാസ് ചോര്‍ച്ചക്കിടെ വീട്ടുടമ സിഗരറ്റ് കത്തിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
National News: ‘കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭം’; മമത ബാനർജി
സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ചികില്‍സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍, കോരംഗിയില്‍ ഒരു മള്‍ട്ടി-സ്‌റ്റോര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്നിരുന്നതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു.







































