അബുദാബി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 1,704 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഈ വർഷം റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കുകളാണ് ഇത്.
അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,992 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തു. രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ രോഗമുക്‌തരാകുന്നത് രാജ്യത്ത് കൂടുതൽ ആശ്വാസം പകരുന്നുണ്ട്. കൂടാതെ ഒരു കോവിഡ് മരണവും രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തു.
ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത് 8,59,361 പേർക്കാണ്. ഇവരിൽ 7,86,642 പേർ ഇതിനോടകം രോഗമുക്‌തരായി. കൂടാതെ 70,454 പേർ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നുണ്ട്.
Read also: കെ- റെയിൽ; പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം






































