റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,211 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 5,162 പേർ കോവിഡ് മുക്തി നേടുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തരാകുന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും പ്രതിദിനം ഉയരുന്ന രോഗബാധിതരുടെ എണ്ണം ആശങ്ക വർധിപ്പിക്കുകയാണ്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,87,264 ആണ്. ഇവരിൽ 6,40,353 പേരും ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് 4 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 8,940 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 37,971 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നുണ്ട്.
ചികിൽസയിൽ കഴിയുന്നവരിൽ 967 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 93.17 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തിനിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.30 ശതമാനമായും തുടരുകയാണ്.
Read also: വൈദ്യുതി നിരക്ക് വർധന; വീടുകളിൽ യൂണിറ്റിന് 95 പൈസ അധിക ബാധ്യത





































