വൈദ്യുതി നിരക്ക് വർധന; വീടുകളിൽ യൂണിറ്റിന് 95 പൈസ അധിക ബാധ്യത

By News Desk, Malabar News
kseb electricity
Rep. Image
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10രൂപയും കൃഷിക്ക് 46 പൈസയും വർധനയാണു ശുപാർശ ചെയ്‌തിരിക്കുന്നത്.

ഒരു യൂണിറ്റിന് 99 പൈസ ഇതിൽനിന്നെല്ലാം ബോർഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണ് ശുപാർശ. ഫിക്‌സഡ് ചാർജ് സിംഗിൾ ഫേസിൽ ഇരട്ടി വർധിപ്പിക്കണമെന്നാണ് ശുപാർശ. ത്രീഫേസിൽ ഇരട്ടിയിലേറെ വർധനയും. വ്യവസായങ്ങൾക്കുള്ള ഫിക്‌സഡ് ചാർജിൽ 50 രൂപ വരെയാണ് വർധനയ്‌ക്ക് ശുപാർശ. ഹിയറിങുകൾക്കുശേഷം സംസ്‌ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് നിരക്ക് വർധന സംബന്ധിച്ചു തീരുമാനമെടുക്കുന്നത്. കെഎസ്‌ഇബി ശുപാർശ അതേപടി അംഗീകരിക്കുന്ന പതിവില്ല.

വീടുകളിലെ നിരക്കു വര്‍ധന ശുപാർശ

സ്‌ളാബ്–0–40
നിലവിലെ നിരക്ക്–1.50 രൂപ, പുതുക്കിയ നിരക്ക് ശുപാർശ–1.50

സ്‌ളാബ്–0–50
നിലവിലെ നിരക്ക്–3.15, പുതുക്കിയ നിരക്ക് ശുപാർശ–3.50

സ്‌ളാബ് –51–100
നിലവിലെ നിരക്ക്–3.70, പുതുക്കിയ നിരക്ക് ശുപാർശ–4.10

സ്‌ളാബ്–101–150
നിലവിലെ നിരക്ക്–4.80, പുതുക്കിയ നിരക്ക് ശുപാർശ–5.50

സ്‌ളാബ്–151–200
നിലവിലെ നിരക്ക്–6.40, പുതുക്കിയ നിരക്ക് ശുപാർശ–7.00

സ്‌ളാബ്–201–250
നിലവിലെ നിരക്ക്–7.60, പുതുക്കിയ നിരക്ക് ശുപാർശ–8.00

സ്‌ളാബ്–0–300
നിലവിലെ നിരക്ക്–6.60 പുതുക്കിയ നിരക്ക് ശുപാർശ–7.20 (എല്ലാ യൂണിറ്റിനും)

സ്‌ളാബ്–0–400
നിലവിലെ നിരക്ക്–6.90 പുതുക്കിയ നിരക്ക് ശുപാർശ–7.40

സ്‌ളാബ്–0–500
നിലവിലെ നിരക്ക്–7.10 പുതുക്കിയ നിരക്ക് ശുപാർശ–7.60

സ്‌ളാബ്–500ന് മുകളിൽ
നിലവിലെ നിരക്ക്–7.90, പുതുക്കിയ നിരക്ക് ശുപാർശ–8.2

Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ഒരു മാസത്തിനുള്ളിൽ തീർക്കണം; വിചാരണ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE