ന്യൂഡെൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ മജീദ്കുട്ടി അറസ്റ്റിൽ. ജാർഖണ്ഡിലെ ജംഷെഡ്പൂരിൽ നിന്നും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 24 വർഷമായി ഒളിലായിരുന്നു ഇദ്ദേഹം.
പാകിസ്ഥാൻ ഏജൻസിയുടെ നിർദേശപ്രകാരം 1997ലെ റിപ്പബ്ളിക് ദിനത്തിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഫോടനം നടത്താനായി ദാവൂദ് ഇബ്രാഹിമിന് സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൾ മജീദ്കുട്ടി പ്രതിയാണ്. കേസിലെ മറ്റു പ്രതികളെയെല്ലാം നേരത്തെ പിടികൂടിയിരുന്നു.
ഇതിന് പുറമെ 1996ൽ ആർഡിഎക്സ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും തോക്കുകളും സംഭരിച്ചെന്ന കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ആയുധങ്ങൾ സംഭരിച്ചത്.
Read also: പാകിസ്ഥാന് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം വര്‍ധിച്ചതായി ബിഎസ്എഫ് റിപ്പോര്‍ട്ട്







































