പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം വര്‍ധിച്ചതായി ബിഎസ്എഫ് റിപ്പോര്‍ട്ട്

By Syndicated , Malabar News
Indian army_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്‌ഥാന്‍ അതിര്‍ത്തികള്‍ വഴി പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായ്  ബിഎസ്എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  ഈ വര്‍ഷം ഓഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഗുജറാത്ത്, രാജസ്‌ഥാന്‍ അതിര്‍ത്തി വഴി പാക് തീവ്രവാദികള്‍  നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടത്തിയതായി ബിഎസ്എഫ് രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്‌മീരിനും പഞ്ചാബിനും പുറമേ തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കാന്‍ പാകിസ്‌ഥാന്‍ മറ്റു വഴികള്‍ തേടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം നവംബര്‍ 22ന് നാല് ജെയ്‌ഷേ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം സാംബ ജില്ലയിയില്‍ അതിര്‍ത്തിക്ക് സമീപം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. എന്നാല്‍ കര്‍ശന ജാഗ്രത പാലിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ശക്‌തമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു.

Read also: കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ വീണ്ടും സിംഗു അതിര്‍ത്തിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE