തൃശൂർ: ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാർ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. പ്രതി ദീപക്കിനെതിരെ വിവിധ സ്‌റ്റേഷനുകളിൽ മോഷണമടക്കം നിരവധി കേസുകളുണ്ട്. ഏപ്രിൽ 13നാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂൾ വരാന്തയിൽ മൃതദേഹം കണ്ടെത്തിയത്.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്. കേസിൽ നേരത്തെ ആലത്തൂർ സ്വദേശി അൻവർ അലിയെ പോലീസ് പിടികൂടിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാനഘട്ടത്തിൽ







































