കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പോളിടെക്‌നിക് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്‌തമാക്കി കുടുംബം. ഇക്കാര്യം ഉന്നയിച്ച് പിതാവ് എടക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്‌തു.
ഇന്നലെയോടെയാണ് പോളിടെക്‌നിക് വിദ്യാർഥിയായ അശ്വന്ത്(19)നെ കോളേജ് ഹോസ്‌റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അശ്വന്ത് ക്‌ളാസിൽ എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മരണത്തിൽ ദുരൂഹത ഇല്ലെന്ന നിലപാടിലാണ് കോളേജ് പ്രിൻസിപ്പൽ. അശ്വന്തുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികൾ ഉണ്ടായിട്ടില്ലെന്നും, സംഭവത്തിൽ ദുരൂഹതയുടെ ആവശ്യമില്ലെന്നുമാണ് പ്രിൻസിപ്പൽ വ്യക്‌തമാക്കുന്നത്.
Read also: കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ






































