കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

By Trainee Reporter, Malabar News
gold smuggling-Karipur International airport
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടുപേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്.

അതേസമയം, ഇന്നലെയും രണ്ട് മലപ്പുറം സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. നാല് കിലോ സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. രണ്ട് കോടി വിലമതിക്കുന്ന സ്വർണം ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്.

Most Read: മുല്ലപ്പെരിയാര്‍; തമിഴ്‌നാട് നിലപാടിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE