സ്വർണക്കടത്തിന് ഒത്താശ; കരിപ്പൂരിൽ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

സിഐഎസ്എഫ് അസിസ്‌റ്റന്റ്‌ കമാൻഡന്റ് നവീൻ കുമാറിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്‌.

By Trainee Reporter, Malabar News
Gold Smuggling In Karipur Airport
Rep. Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. സിഐഎസ്എഫ് അസിസ്‌റ്റന്റ്‌ കമാൻഡന്റ് നവീൻ കുമാറിനെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്‌. സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ നീന സിംഗിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ആഴ്‌ചയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ കേസിനാസ്‌പദമായ സംഭവം നടന്നത്.

വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ പരിശോധന കഴിഞ്ഞു പുറത്ത് വന്നവരിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്ക് പുറത്തായത്. ഈ കേസിൽ അറസ്‌റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി ലിസ്‌റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് ഉദ്യോഗസ്‌ഥനായ നവീനാണെന്ന് വ്യക്‌തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.

ഓരോ തവണ സ്വർണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പോലീസ് പറയുന്നത്. ഉദ്യോഗസ്‌ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണക്കടത്തു സംഘത്തിന് വിവരം കൈമാറാനായി രഹസ്യഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടി സ്വർണം കടത്താനാണ് ഇവർ ഒത്താശ ചെയ്‌തിരുന്നത്‌.

നവീനെതിരെ പോലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് കസ്‌റ്റഡിയിൽ എടുത്തിരുന്നു. നവീന് പുറമെ കസ്‌റ്റംസിലെ ഒരു ഉദ്യോഗസ്‌ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച സമഗ്ര വിവരം പോലീസ് കൈമാറിയതിന് പിന്നാലെയാണ് പ്രിവന്റീവ് കസ്‌റ്റംസ്‌ വിഭാഗം അന്വേഷണം തുടങ്ങിയത്. കൂടുതൽ ഉദ്യോഗസ്‌ഥർക്ക്‌ പങ്കുണ്ടോയെന്ന കാര്യവും കസ്‌റ്റംസ്‌ പരിശോധിക്കുന്നുണ്ട്.

Most Read| ‘ഇസ്രയേൽ ഒരു തുടക്കം മാത്രം, ലോകം മുഴുവൻ കാൽക്കീഴിലാക്കും’; ഹമാസ് നേതാവിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE