കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ നടത്തിവന്ന സിബിഐ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം പൂക്കോട് വെറ്ററിനറി കോളേജിലെത്തിയത്.
സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ കുളിമുറിയുമെല്ലാം സംഘം പരിശോധിച്ചു. ഡെൽഹിയിൽ നിന്നുള്ള നാല് പേർക്ക് പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കൂടുതൽ പേർ അടുത്ത ദിവസം മുതൽ അന്വേഷണ സംഘത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
ഇന്ന് സിദ്ധാർഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൊഴികൾ രേഖപ്പെടുത്തിയ ശേഷമായിരിക്കും മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കുക. അതേസമയം, മരണത്തെക്കുറിച്ചു അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് മുതൽ പൂക്കോട് കോളേജിൽ സിറ്റിങ് നടത്തുന്നുണ്ട്. അഞ്ചുദിവസം കമ്മീഷൻ ഇവിടെ ഉണ്ടാകും.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്റ്റിസ്







































