ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും. അഭിനയ മികവിന്റെ കാര്യത്തിൽ മാത്രമല്ല വേറിട്ട ഫാഷൻ സെൻസുകൊണ്ടും ഇരുവരും വാർത്തകളിൽ നിറയാറുണ്ട്.
വസ്‌ത്രങ്ങളില്‍ നിരവധി പരീക്ഷണങ്ങൾ നടത്തുന്ന ഇരുവരുടെയും ഔട്ട്ഫിറ്റുകൾക്ക് ആരാധകരുമേറെയാണ്. ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്‌റ്റിവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഡിസൈനർ മൈക്കൽ സിൻകോ ഒരുക്കിയ പിങ്ക് ഗൗണിലാണ് ദീപിക ഏവരുടെയും മനം കവരുന്നത്. എന്നാൽ രൺവീര്‍ ആകട്ടെ ഒരു ബ്രൗഡൺ സ്യൂട്ടിലാണ് തിളങ്ങുന്നത്.
ദീപികയുടെ ഗൗണിനെ മനോഹരമാക്കുന്നത് ഷോൾഡറിലെ പഫ് തന്നെയാണ്. ഒപ്പം നിറയെ ഫ്രില്ലുകളും വസ്‌ത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. ലൂസ് ബൺ സ്‌റ്റൈൽ ആണ് താരം തിരഞ്ഞെടുത്തത്. മിനിമല്‍ മേക്കപ്പ് ലുക്കും ഭംഗി ഇരട്ടിയാക്കുന്നു.
View this post on Instagram
മറുവശത്ത് ചെക്ക് ഡിസൈനുള്ള സ്യൂട്ടില്‍ കൂള്‍ ലുക്കിലായിരുന്നു രൺവീർ. ബ്രൗൺ തൊപ്പിയും കോപ്പർ സ്‌കാഫും സൺഗ്ളാസുമാണ് താരത്തിന്റെ ആക്‌സസറീസ്.
View this post on Instagram
Most Read: ‘നൈസർഗികമായി കിട്ടിയതൊന്നും കളയാതെ സൂക്ഷിക്കുക’; ഷൈനിനെ പ്രശംസിച്ച് ഭദ്രൻ






































