‘നൈസർഗികമായി കിട്ടിയതൊന്നും കളയാതെ സൂക്ഷിക്കുക’; ഷൈനിനെ പ്രശംസിച്ച് ഭദ്രൻ

By News Bureau, Malabar News
Ajwa Travels

‘കുറുപ്പ്’ സിനിമയിൽ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ‘കുറുപ്പ്’ കണ്ടു കഴിഞ്ഞപ്പോൾ ഭാസിപ്പിള്ള മാത്രമായിരുന്നു മനസിൽ നിന്നതെന്നും നൈസർഗികമായ അഭിനയശൈലിയാണ് ഷൈനിന്റേതെന്നും ഭദ്രൻ പറയുന്നു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഷൈൻ ടോം ചാക്കോയുടെ അഭിനയ മികവിനെ പ്രശംസിച്ചത്.

താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്‌ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്‌ദ ക്രമീകരണവും സൃഷ്‌ടിക്കപ്പെടുമ്പോഴാണ്, ഒരു യഥാർഥ നടൻ രൂപപ്പെടുന്നതെന്നും ഷൈൻ ഇക്കാര്യത്തിൽ സമർഥനാണെന്നും ഭദ്രൻ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്‌ക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്‌ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്‌ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്‌ദ ക്രമീകരണവും സൃഷ്‌ടിക്കപ്പെടുമ്പോഴാണ്, ഒരു യഥാർഥ നടൻ രൂപപ്പെടുന്നത്. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.

ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്‌ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത raw material ആണെന്ന് ഓർക്കുക.

Most Read: ‘കുരങ്ങൻമാരുടെ പ്രതികാരം’; 250ഓളം നായക്കുട്ടികളെ എറിഞ്ഞു കൊന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE