‘കുരങ്ങൻമാരുടെ പ്രതികാരം’; 250ഓളം നായക്കുട്ടികളെ എറിഞ്ഞു കൊന്നു

By Desk Reporter, Malabar News
'Revenge of the monkeys'; About 250 puppies were killed
Ajwa Travels

മുംബൈ: കുട്ടിക്കുരങ്ങനെ കൊന്ന നായകളോട് പ്രതികാരം ചെയ്‌ത്‌ കുരങ്ങൻമാർ. മഹാരാഷ്‌ട്രയിലെ മജലഗോണ്‍ എന്ന സ്‌ഥലത്താണ് കുരങ്ങൻമാരുടെ ‘പ്രതികാരം’ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 250 നായക്കുട്ടികളെയാണ് കുരങ്ങന്‍മാര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും നായകൾ ചേര്‍ന്ന് ഒരു കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായാണ് നയക്കുട്ടികളുടെ കൊലപാതക പരമ്പര നടക്കുന്നത്. നായക്കുട്ടികളെ കാണുമ്പോള്‍ ഉയരമുള്ള സ്‌ഥലങ്ങളിലേക്ക് പിടിച്ചുകൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് ചെയ്യുന്നത്.

മജലഗോണില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ലാവോല്‍ എന്ന ഗ്രാമത്തില്‍ ഒറ്റ നായക്കുട്ടികളും അവശേഷിക്കുന്നില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. നാട്ടുകാര്‍ കുരങ്ങുകളെ പിടിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.

കുരങ്ങുകളെ പിടിക്കുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതോടെ നായകളെ രക്ഷിക്കാന്‍ നാട്ടുകാര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. നായക്കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലയാളുകള്‍ക്ക് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു.Most Read:  ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അത് കൗതുകമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE