ചർമ സംരക്ഷണത്തിന് കടലമാവ്; ഗുണങ്ങളേറെ

By News Bureau, Malabar News
besan face pack
Ajwa Travels

മിക്കവരുടെയും വീടുകളിലെ അടുക്കളയിൽ പൊതുവെ കാണപ്പെടുന്ന ഒന്നാണ് കടലമാവ്. പലഹാരങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് കടലമാവ് എന്നറിയാമോ?

ചർമത്തിന്റെ തിളക്കം കൂട്ടാനും ത്വക്കിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫേസ് പാക്കുകൾ സഹായകരമാണ്.

എണ്ണമയമുള്ള ചർമത്തിനുള്ള മികച്ച ക്ളെൻസറാണ് കടലമാവ്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. കൂടാതെ ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമത്തെ മൃദുലമാക്കുന്നു.

കടലമാവ് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും തെളിമയും നൽകാൻ സഹായിക്കും. കടലമാവിൽ അൽപം പാൽ ചേർത്ത് മിക്‌സ് ചെയ്‌ത്‌ മുഖത്തിടുക. ഇത് മുഖത്തെ ചുളിവുകൾ അകറ്റും.

വരണ്ട ചർമം ഇല്ലാതാക്കാൻ കടലമാവിൽ തെെര് ചേർത്ത് മുഖത്തിടുന്നത് ഏറെ നല്ലതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം. കുളിക്കുന്നതിനു മുൻപ് മുഖത്ത് തൈര് തേച്ചു പിടിപ്പിക്കുക. കടലമാവ് ഉപയോഗിച്ച് ഇത് കഴുകി കളയുക. ചർമത്തിന്റെ സ്വാഭാവികത നിലനിർത്തി, തിളക്കവും മൃദുത്വവും നൽകാനും ഇത് ഫലപ്രദമാണ്.

കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റാൻ ഏറെ നല്ലതാണ്. ഉണങ്ങുമ്പോൾ കഴുകിക്കളയുക. ഈ ഫേസ് പാക്ക് ആഴ്‌ചയിൽ നാലോ അഞ്ചോ തവണ ഇടുന്നത് കൂടുതൽ ​ഗുണം ചെയ്യും. ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത ഹീലർ കൂടിയാണ് മഞ്ഞൾ.

Most Read: ‘വാടാ തമ്പി’; ‘എതര്‍ക്കും തുനിന്തവന്‍’ ലിറിക്കൽ വീഡിയോ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE