‘വാടാ തമ്പി’; ‘എതര്‍ക്കും തുനിന്തവന്‍’ ലിറിക്കൽ വീഡിയോ പുറത്ത്

By News Bureau, Malabar News
etharkkum thunidhavan
Ajwa Travels

സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവനി’ലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘വാടാ തമ്പി’എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പാണ്ടിരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

യുവ സംഗീത സംവിധായകരായ ജിവി പ്രകാശും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. സംവിധായകന്‍ വിഗ്‌നേഷ് ശിവന്റെ വരികള്‍ക്ക് ഡി ഇമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

തമിഴ് ഡപ്പാംകൂത്ത് സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിനിടക്ക് സൂര്യ ചുവടുവെക്കുന്ന ദൃശ്യങ്ങളും ചിത്രീകരണ ദൃശ്യങ്ങളുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഫെബ്രുവരി 4ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്.

സൂര്യയുടെ 40ആമത്തെ ചിത്രമാണ് ‘എതിര്‍ക്കും തുനിന്തവന്‍’. പ്രിയങ്ക മോഹന്‍ നായികയാകുന്ന ചിത്രത്തിൽ സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവരും വേഷമിടുന്നു.

etharkkum thunindhavanഒരിടവേളയ്‌ക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്‍’. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Most Read: ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE