ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും

By News Bureau, Malabar News
KL Rahul
Ajwa Travels

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്‌ഥാനത്തേക്ക് കെഎൽ രാഹുലിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്. നിലവിലെ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണിത്.

ഡിസംബർ 26നാണ് ടെസ്‌റ്റ് പരമ്പര ആരംഭിക്കുക. ജനുവരി മൂന്നിന് രണ്ടാം ടെസ്‌റ്റും ജനുവരി 11ന് മൂന്നാം ടെസ്‌റ്റും നടക്കും.

നേരത്തെ ഏകദിന, ട്വന്റി- 20 ടീമുകളുടെ ക്യാപ്റ്റൻ പദവി നൽകിയതിനൊപ്പം രോഹിത്തിനെ ടെസ്‌റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചിരുന്നു. മോശം ഫോമിനെ തുടർന്ന് അജിങ്ക്യ രഹാനെയെ മാറ്റിയാണ് രോഹിത്തിന് പദവി നൽകിയത്.

എന്നാലിപ്പോൾ രോഹിത്തിന് പരിക്കേറ്റ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ വൈസ് ക്യാപ്റ്റനെ തേടുന്നത്. മോശം ഫോമിലായതിനാൽ ടീമിലെ സ്‌ഥാനം തന്നെ ഉറപ്പില്ലാത്ത രഹാനെയെ ഈ സ്‌ഥാനത്തേക്ക് ഇനി പരിഗണിച്ചേക്കില്ല. മറിച്ച് സാധ്യത കൂടുതൽ രാഹുലിനാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നു.

കൂടാതെ ആർ അശ്വിൻ, ജസ്‌പ്രീത് ബുംറ എന്നിവരുടെ പേരുകളും ഈ സ്‌ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ കൂടുതൽ സാധ്യത രാഹുലിന് ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

Most Read: ചിമ്പുവിന്റെ ‘മാനാട്’ ഓടിടിയിലേക്കും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE