ചിമ്പുവിന്റെ ‘മാനാട്’ ഓടിടിയിലേക്കും; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

By News Bureau, Malabar News
maanaadu movie-ott
Ajwa Travels

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ചിമ്പു നായകനായി എത്തിയ ചിത്രം ‘മാനാട്’ ഓടിടിയിലേക്ക്. തിയേറ്റർ റിലീസിന് പിന്നാലെയാണ് ചിത്രം ഓടിടിയിലും എത്തുന്നത്. സോണി ലിവിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചിമ്പുവിന്റെ 45ആമത്തെ സിനിമയായ ‘മാനാട്’ നവംബർ 25നാണ് പ്രദർശനത്തിന് എത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു.

പൊളിറ്റിക്കൽ ടൈം ലൂപ് ത്രില്ലറായ ചിത്രത്തിന്റെ കഥയെഴുതിയും സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ്.

വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിച്ച ചിത്രത്തിൽ എസ്ജെ സൂര്യയും പ്രധാന വേഷത്തിലുണ്ട്. കല്യാണി പ്രിയദർശനാണ് നായിക.

യുവൻ ശങ്കർ രാജ ഈണം പകർന്നിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ റിച്ചർഡ് എം നാഥൻ ആണ്. എസ്എ ചന്ദ്രശേഖർ, കരുണാകരൻ, വൈ ജി മഹേന്ദ്രൻ, വാ​ഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Read: ആര്യൻ ഖാന്റെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് നൽകി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE