ആര്യൻ ഖാന്റെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് നൽകി കോടതി

By News Bureau, Malabar News
aryan khan
Ajwa Travels

മുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് നൽകി മുംബൈ ഹൈക്കോടതി. എല്ലാ വെള്ളിയാഴ്‌ചയും മുംബൈയിലെ എൻസിബി ഓഫിസിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

നേരത്തെ എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 11നും ഉച്ചയ്‌ക്ക് 2നും ഇടയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം നവംബർ 5, 12, 19, 26, ഡിസംബർ 3, 10 തീയതികളിൽ ആര്യൻ ഖാൻ എൻസിബിക്ക് മുന്നിൽ എത്തുകയും ചെയ്‌തു.

എന്നാൽ എല്ലാ ആഴ്‌ചയും എന്‍സിബി ഓഫിസില്‍ എത്തുമ്പോള്‍ മാദ്ധ്യമങ്ങളുടെ ചോദ്യം ചെയ്യലിന് ഇരയാവുകയാണെന്നും അതിനാൽ കനത്ത പോലീസ് സുരക്ഷയും ആവശ്യമായി വരുന്നുവെന്നും ആര്യൻ ഖാൻ ഹരജിയിൽ വ്യക്‌തമാക്കി.

അതേസമയം എൻ‌സി‌ബി എപ്പോൾ എവിടെ വിളിച്ചാലും ഹാജരാവാൻ ആര്യൻ ഖാന് ഒരു മടിയുമില്ലെന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് എൻ‌ഡബ്ള്യു സാംബ്രെ അഭിപ്രായപ്പെട്ടു. തുടർന്നാണ് ജാമ്യ വ്യവസ്‌ഥയിൽ ഇളവ് നൽകിയത്.

എന്നാൽ എൻസിബി ഓഫിസ് ഒഴികെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അന്വേഷണ ഉദ്യോഗസ്‌ഥനെ അറിയിക്കണമെന്നും കോടതി അറിയിച്ചു.

Most Read: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE