ലണ്ടൻ: പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്. ലെസ്‌റ്ററിനെതിരെ മാഞ്ചസ്‌റ്റർ യുണൈറ്റഡ് 2-1ന് തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. കഴിഞ്ഞ നാല് സീസണുകളിലായി ഇത് മൂന്നാം തവണയാണ് മാഞ്ചസ്‌റ്റർ സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യൻമാരാവുന്നത്. രണ്ടാം സ്‌ഥാനത്തുള്ള യുണൈറ്റഡിനെക്കാൾ 10 പോയിന്റിന്റെ വ്യക്‌തമായ ലീഡോടെയാണ് പെപ് ഗാർഡിയോളയുടെ ടീം കിരീടം നേടിയത്.
ഞായറാഴ്‌ച ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ചെൽസി 2-1ന് ജയിച്ചതോടെയാണ് സിറ്റിയുടെ കിരീടധാരണം വൈകിയത്. ‘ഏറ്റവും ബുദ്ധിമുട്ടേറിയ പ്രീമിയർ ലീഗ് സീസണായിരുന്നു ഇത്. ഏറ്റവും വ്യത്യസ്‌തമായ സീസണും കിരീടവുമാണ് ഇക്കുറിയുള്ളത്’ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള കിരീട നേട്ടത്തിനെ കുറിച്ച് പ്രതികരിച്ചു.
Read Also: ചാമ്പ്യൻസ് ലീഗ് ഫൈനൽ; പുതിയ വേദിയായി പോർച്ചുഗൽ പരിഗണനയിൽ