സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ; വമ്പൻ കരാറിന് അംഗീകാരം, ലക്ഷ്യം ഭീകരവേട്ട

അടിയന്തിര ആയുധ സംഭരണ സംവിധാനത്തിലേക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനാണ് 2000 കോടിയുടെ കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. കമ്പനികളുമായി ചർച്ചകൾ നടത്തി 1,981.90 കോടി രൂപയ്‌ക്കാണ് ആയുധങ്ങൾ വാങ്ങുക.

By Senior Reporter, Malabar News
Indian-Army
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കാനുള്ള വമ്പൻ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. അടിയന്തിര ആയുധ സംഭരണ സംവിധാനത്തിലേക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനാണ് 2000 കോടിയുടെ കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

കമ്പനികളുമായി ചർച്ചകൾ നടത്തി 1,981.90 കോടി രൂപയ്‌ക്കാണ് ആയുധങ്ങൾ വാങ്ങുക. ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വർധിപ്പിക്കാനുള്ള പ്രതിരോധ ഇടപാടാണ് നടക്കാൻ പോകുന്നത്. ഡ്രോണുകൾ ഉൾപ്പടെ വാങ്ങുന്നതിന് മുതൽ 13 കരാറുകാരൻ നടപ്പിലാക്കുക.

ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്‌റ്റം. ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ, വെരി ഷോർട് റേഞ്ച് എയർ ഡിഫൻസ് സിസ്‌റ്റം-അതിന്റെ ലോഞ്ചറുകളും മിസൈലുകളും, വിദൂര നിയന്തിത നിരീക്ഷണ ഡ്രോണുകൾ, ലോയ്റ്ററിങ് മ്യൂണിഷനുകൾ, ചെറുകിട ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെൽമറ്റുകൾ, കവചിത വാഹനങ്ങൾ, തോക്കുകളിൽ ഘടിപ്പിക്കാവുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തിരമായി വാങ്ങുന്നത്.

സേനയെ ആധുനികവത്‌കരിക്കുക, കൂടുതൽ കരുത്തുറ്റതാക്കുക, പുതിയകാല ഭീഷണികളെ നേരിടാൻ പര്യാപ്‌തമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ആയുധ സംഭരണത്തിന് പിറകിൽ. സൈന്യത്തിന്റെ പ്രവർത്തനത്തിന് വേണ്ടി ആവശ്യമെങ്കിൽ കാലതാമസം കൂടാതെ ആയുധം സംഭരിക്കാനുള്ള സംവിധാനമാണ് ‘ഇപി’ എന്ന ചുരുക്കപ്പേരിൽ പറയുന്ന എമർജൻസി പ്രൊക്യുർമെന്റ് മെക്കാനിസം. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ നേരിട്ട് ആയുധങ്ങൾ സംഭരിക്കാൻ ഇത് സൈന്യത്തെ അനുവദിക്കുന്നു.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE