മലപ്പുറം: പണവുമായി മുങ്ങി, 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. വടക്കേ അഞ്ചില്‍ പാണ്ടിശ്ശേരി കോളനി പൊട്ടൻമല അനിക്കുട്ടനെയാണ് (47) പോലീസ് പിടികൂടിയത്. പത്തനംതിട്ടയിലെ കുറ്റൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
1997ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോപ്സന് കമ്പനിയില്‍ അടക്കാന്‍ ഏല്പിച്ച പണവുമായി അനിക്കുട്ടൻ മുങ്ങുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡ് ആണ് 24 വർഷങ്ങൾക്കിപ്പുറം പ്രതിയെ പിടികൂടിയത്. കാളികാവ് സ്റ്റേഷനിലെ സിപിഒമാരായ കെഎസ് ഉജേഷ്, എം സുമേഷ്, കെആര്‍ രാരിഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Malabar News: വീട്ടില്‍ സൂക്ഷിച്ച 23 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി








































