ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ പങ്കെടുത്തിരുന്നു. പിറ്റേ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി മനസിലാകുന്നത്. തുടർന്ന് പോലീസില്‍ പരാതി നല്‍കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Malabar News: കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് യുവതി