ന്യൂഡെൽഹി: ഡെൽഹിയിൽ കേവലഭൂരിപക്ഷം പിന്നിട്ടതോടെ ബിജെപി ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. നിലവിൽ 40ലധികം സീറ്റുകളിൽ മുന്നിലാണ് ബിജെപി. നിലവിലെ ഭരണകക്ഷിയായ എഎപി തകർച്ചയിലാണ്. 30ഓളം സീറ്റുകളിൽ മാത്രമാണ് എഎപിക്ക് ലീഡുള്ളത്. കോൺഗ്രസ് ഒരു സീറ്റിലും ഇല്ല. തുടക്കത്തിൽ പിന്നിലായിരുന്നു എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ ലീഡ് തിരിച്ചുപിടിച്ചു.
അതേസമയം, ഡെൽഹി മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എഎപി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മൽസരത്തിനാണ് തലസ്‌ഥാനം വേദിയായത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലേറിയത്. എന്നാൽ, ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു.
19 എക്‌സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്ക് വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ നാലെണ്ണത്തിൽ എഎപിയാണ് മുന്നിൽ. 60.54% പോളിംഗാണ് ഇക്കുറി ഡെൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020ൽ 70ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലേറിയത്.
Most Read| യുഎസിൽ പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക് നീക്കും; ഉത്തരവിൽ ഒപ്പുവെക്കാൻ ട്രംപ്