ന്യൂഡെൽഹി: ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ബീഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സേനയുടെ ആറ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്.
ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റിലെ ബേസ്‌മെന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ഇത് പിന്നീട് ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും ആളിപ്പടരുകയായിരുന്നു. രാജ്യസഭാ എംപിമാരും അവരുടെ സ്‌റ്റാഫുകളും താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ഫ്ളാറ്റുകളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി