ഡെൽഹി: സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അഭയാർഥി കുടുംബങ്ങളാണ് ഡൽഹിയിലെയും പരിസരങ്ങളിലെയും ക്യാമ്പുകളിലുള്ളത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സ്കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത പതിനായിരത്തോളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസമില്ലാതെ ബാലവേലകൾ ചെയ്തും ആക്രി പെറുക്കിയും ജീവിക്കുന്നുണ്ട്.
വിവിധ പ്രദേശങ്ങളിലായി ആയിരത്തിലധികം അഭയാർഥി കുടുംബങ്ങളാണ് പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളുമായി ടെന്റുകളിലും കൂരകളിലും നിത്യജീവിതം തള്ളിനീക്കുന്നത്. ദയനീയമാണ് ഇവരുടെ ജീവിതം. നമുക്ക് ഊഹിക്കാൻ പോലും സാധിക്കാത്തത്രയും ജീവിത ദുരിതങ്ങളിലാണ് ഈ മനുഷ്യസമൂഹം. ഇവരെ സഹായിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇവരുടെ വയറു നിറയുമ്പോൾ, വേദനക്ക് ആശ്വാസമാകുമ്പോൾ നമുക്ക് ലഭിക്കുന്ന പരലോക പ്രതിഫലം ഉന്നതമാണ്; ത്വയ്ബ ഹെറിറ്റേജ് സെക്രട്ടറി മുഹമ്മദ് ശാഫി നൂറാനി പറഞ്ഞു.
നിത്യജോലിയോ വരുമാനമോ ഇല്ലാത്ത ഈ കുടുംബങ്ങളുടെ നിലനിൽപ് എല്ലാ ദിവസവും ചോദ്യ ചിഹ്നമാണ്. ഇവിടെയുള്ള കുട്ടികളുടെ പഠനത്തിന് വേണ്ടി റബ്ബാനികളുടെ നേതൃത്വത്തിൽ ‘സ്ട്രീറ്റ് ലൈറ്റ്’ എഡ്യൂക്കേഷൻ എന്ന പേരിൽ പരിശീലനം ലഭിച്ച പ്രത്യേക സംഘം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഡെൽഹി ത്വയ്ബ ഹെറിറ്റേജിന് കീഴിൽ വിവിധ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
ഒരു വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് ഏകദേശം 4,500 രൂപ പഠന ചെലവ് വരും. ഇതിലേക്കും എല്ലാ മാസവും കൃത്യമായി സംഭാവന അയച്ചു തരുന്ന അനേകം പേരുണ്ട്. പക്ഷെ, അതുകൊണ്ടൊന്നും പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ല. ഈ മനുഷ്യരുടെ ജീവൽ പ്രശ്നങ്ങൾക്കായി ഓടിനടക്കുന്ന സംഘാടകർ പലപ്പോഴും വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ഞങ്ങളുടെ സഹോദരങ്ങൾ അത് മനസിലാക്കി ഇവരെ സഹായിക്കാൻ തയാറാകുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ; മുഹമ്മദ് ശാഫി നൂറാനി കൂട്ടിച്ചേർത്തു.
ഇവർക്ക് മാസാന്ത റേഷൻ വിതരണം ചെയ്യുന്ന പ്രവർത്തി ത്വയ്ബ ഹെറിറ്റേജ് ചെയ്തുവരുന്നുണ്ട്. ഒരു കുടുംബത്തിന് 1000 രൂപമുതൽ മുകളിലേക്ക് വർഷങ്ങളായി മാസാന്ത റേഷനായി നൽകിവരുന്നു. ഓരോ കുടുംബത്തിന്റെയും റേഷനും മരുന്നും വിവിധ വ്യക്തികളും സംഘടനകളും സ്പോൺസർ ചെയ്ത് ഞങ്ങളെ ഏൽപ്പിക്കുകയാണ് പതിവ്. നേരിട്ട് വരുന്നവർക്ക് അങ്ങിനെയും ആകാം. ഇതുവരെയുള്ള പ്രവർത്തികളിൽ നിരവധി പ്രവാസികളും നാട്ടിലെയും വിദേശത്തെയും സന്നദ്ധ സേവന സംഘടനകളുമാണ് സഹായിക്കുന്നത്. പക്ഷെ, അതൊന്നും പോരാതെവരുന്നു; കോഡിനേറ്റർ സിപി സ്വാദിഖ് നൂറാനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നബിദിനവുമായി ബന്ധപ്പെട്ട് ഇവർക്ക് ഭക്ഷണ വിതരണം നടത്തിയിരുന്നു. ആ ഒരു നേരെത്തെ ആഹാരം പോലും ഇവർക്കുണ്ടാകുന്ന സന്തോഷം വളരെവലുതാണ്. അത്രക്കുണ്ട് ഇവരുടെ വേദനകളെന്ന് മീലാദ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ ത്വയ്ബ ഹെറിറ്റേജ് സെക്രട്ടറി ശാഫി നൂറാനി, കോഡിനേറ്റർ സിപി സ്വാദിഖ് നൂറാനി, ഹസീബ് അസ്ഹരി, മുബാറക് റബ്ബാനി, ഉവൈസ് റബ്ബാനി, ഉബയ്യ് നൂറാനി, ശൈഖ് രിഫായി, ഉവൈസ് നൂറാനി നസീർ വയനാട് തുടങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു.
അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ത്വയ്ബ ഹെറിറ്റേജ് നടത്തുന്ന വിവിധ വിദ്യാഭ്യാസ, ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ താൽപര്യമുള്ളവർ ദയവായി ഞങ്ങളെ ബന്ധപ്പെടുക. ബന്ധെപ്പെടേണ്ട നമ്പറുകൾ; 9999 255 215, 9400 4000 74. ചെറുതോ വലുതോ ആയ സാമ്പത്തിക സഹായങ്ങൾ 9400 4000 74 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ആയി അയക്കാവുന്നതാണ്. ബാങ്കിലേക്ക് അയക്കുന്നവർക്ക് ഇനിപറയുന്ന അക്കൗണ്ട് നമ്പർ ഉപയോഗിക്കാം;
DARUL ULUM SAQLANIA
AC. 3133 463 922
IFSC. CBIN 0283 524
CENTRAL BANK OF INDIA
BRANCH. USMANPUR, DELHI
Most Read: അര്ണബിനെ പൂട്ടാനുറച്ച് മുംബൈ പോലീസ്; വനിതാ പോലീസുകാരിയെ ആക്രമിച്ചെന്ന് പുതിയ എഫ്ഐആര്







































