ന്യൂഡെൽഹി: സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനങ്ങൾ നിരന്തരം തകരാറുകൾ മൂലം തിരിച്ചിറക്കിയതാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 18 ദിവസത്തിനിടെ എട്ട് തകരാറുകളാണ് റിപ്പോർട് ചെയ്‌തത്. ദുബായിയിലേക്ക് പുറപ്പെട്ട ഡെൽഹിയിൽ നിന്നുള്ള വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത് അടക്കമുള്ള വിഷയങ്ങൾ നേരത്തെ തന്നെ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
Most Read: സഫാരിക്കിടെ വാഹനത്തിൽ ചാടിക്കയറി ചീറ്റപ്പുലി; യാത്രക്കാരുമായി സഞ്ചാരം