ദിലീഷ് പോത്തന്‍, മാത്യു തോമസ് അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ധ്യാന്‍ ശ്രീനിവാസൻ തിരക്കഥ രചിച്ചിരിക്കുന്നു ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദാണ്.
ഫന്റാസ്‍റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഒരു കുടുംബ ചിത്രമായിരിക്കും ‘പ്രകാശൻ പറക്കട്ടെ’ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.
ഗുരുപ്രസാദ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ രതിന്‍ രാധാകൃഷ്‌ണനാണ്. മനു മഞ്‌ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം നൽകുന്നു. കല- ഷാജി മുകുന്ദ്, ചമയം- വിപിന്‍ ഓമശ്ശേരി, വസ്‌ത്രാലങ്കാരം- സുജിത് സിഎസ്, സ്‍റ്റില്‍സ്- ഷിജിന്‍ രാജ് പി, പരസ്യകല- മനു ഡാവിഞ്ചി.
Most Read: മുഖം തിളങ്ങും 20 മിനിറ്റിൽ; ഈ രണ്ട് കാര്യങ്ങൾ മാത്രം മതി