മുഖകാന്തി വർധിപ്പിക്കാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫെയ്‌സ് പാക്ക് പരിചയപ്പെടാം. ഇതിനായി കാരറ്റും തേനും മാത്രമാണ് നമുക്കാവശ്യം. ചർമത്തിന്റെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.
ബീറ്റ കരോട്ടിൻ, വിറ്റാമിൻ സി, കെ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് ചർമത്തിലെ ചുളിവുകൾ മാറ്റാനും മൃദുവാക്കാനും സഹായിക്കും. കൂടാതെ കാരറ്റിലെ ആന്റിഓക്‌സിഡന്റ്സ് ചർമത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു.
അതുപോലെതന്നെ ധാരാളം ഗുണഫലങ്ങൾ അടങ്ങിയതാണ് തേൻ. നാച്വറൽ ആന്റി ബാക്‌ടീരിയൽ സ്വഭാവമാണ് തേനിനുള്ളത്. ചർമത്തിലെ അമിതമായ സെബത്തെ നിയന്ത്രിക്കാൻ തേനിന് സാധിക്കുമെന്നതിനാൽ എണ്ണ മയമുള്ള ചർമത്തിന് വളരെ അനുയോജ്യമാണിത്. ചര്‍മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനും മോയിസ്ച്വറൈസ് ചെയ്യാനും തേൻ സഹായിക്കുന്നു. ഇതിലൂടെ മുഖക്കുരുവിനെയും പ്രതിരോധിക്കാം.
ഫെയ്‌സ് പാക്ക് തയ്യാറാക്കുന്ന വിധം:
ഒരു കാരറ്റ് എടുത്ത് കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു സ്‌പൂൺ തേൻ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
ആദ്യം മുഖം പാൽ ഉപയോഗിച്ച് ക്ളെൻസ് ചെയ്യണം. അതിനുശേഷം കാരറ്റ്- തേൻ ഫെയ്‌സ് പാക്ക് മുഖത്ത് തേച്ചു പിടിപ്പിക്കാം. ബാക്കിയുള്ളത് കഴുത്തിലും പുരട്ടാം. 20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകണം.
Most Read: ‘സ്‌ക്വിഡ് ഗെയിം’ രണ്ടാംഭാഗം ഉണ്ടാകും; വമ്പൻ പ്രഖ്യാപനവുമായി സംവിധായകന്‍