‘സ്‌ക്വിഡ് ഗെയിം’ രണ്ടാംഭാഗം ഉണ്ടാകും; വമ്പൻ പ്രഖ്യാപനവുമായി സംവിധായകന്‍

By News Bureau, Malabar News
Squid Game-season 2
Ajwa Travels

സ്‌ക്വിഡ് ഗെയിം‘ ആരാധകർക്ക് സന്തോഷ വാർത്ത. നെറ്റ്ഫ്ളിക്‌സ് കൊറിയന്‍ സീരീസായ ‘സ്‌ക്വിഡ് ഗെയിമി’ന് സെക്കന്‍ഡ് സീസണ്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യുക്. ‘സ്‌ക്വിഡ് ഗെയിം’ സ്‌ക്രീനിങ്ങിനിടെ അസോസിയേറ്റ് പ്രസിനോടായിരുന്നു ഹ്വാങ്ങ് ഡോങ്ങ് ഹ്യുക് ഇക്കാര്യം അറിയിച്ചത്.

മറ്റൊരു സൗത്ത് കൊറിയന്‍ സീരിസിനും കിട്ടാത്ത സ്വീകാര്യതയാണ് ‘സ്‌ക്വിഡ് ഗെയിമി’ന് ലഭിച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. ഇതിനിടെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും.

‘സീരീസിന് സെക്കന്‍ഡ് സീസണ്‍ വേണം എന്നതാണ് പ്രേക്ഷകരുടെ ആവശ്യം. അതിന് വലിയ സമ്മര്‍ദ്ദവും അവരില്‍ നിന്നുണ്ടായിരുന്നു. അതിനാല്‍ രണ്ടാമത്തെ സീസണ്‍ ചിത്രീകരിക്കാതെ മറ്റൊരു മാര്‍ഗവുമില്ല. എന്തായാലും സ്‌ക്വിഡ് ഗെയിമിന് സെക്കന്‍ഡ് സീസണ്‍ ഉണ്ടാവും. അതിന്റെ കഥയും എന്റെ മനസില്‍ ഉണ്ട്’, ഡോങ്ങ് ഹ്യുക് വ്യക്‌തമാക്കി.

ഒരു സര്‍വൈവല്‍ ത്രില്ലറാണ് ‘സ്‌ക്വിഡ് ഗെയിം’. 450 പേര്‍ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിമിൽ പങ്കെടുക്കുന്നതാണ് ഇതിവൃത്തം. ഗെയിമില്‍ തോല്‍ക്കുന്നവര്‍ക്ക് അവരുടെ ജീവന്‍ നഷ്‌ടമാകും. 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉണ്ടായിരുന്നത്.

റിലീസ് ചെയ്‌ത്‌ ഒരു മാസത്തിനുള്ളില്‍ തന്നെ 111 മില്യണ്‍ വ്യൂസ് നേടിയാണ് ഈ കൊറിയന്‍ സീരീസ് ചരിത്രം സൃഷ്‌ടിച്ചത്‌. ആദ്യം റേറ്റിങ്ങില്‍ ഇടിവ് വന്നെങ്കിലും പിന്നീട് വലിയ തിരിച്ചുവരവാണ് ‘സ്‌ക്വിഡ് ഗെയിം’ നടത്തിയത്. നേരത്തെ വികൃത സൃഷ്‌ടിയെന്നും അണ്‍ റിയലിസ്‌റ്റിക്കെന്നും മുദ്ര കുത്തി നിരവധി സ്‌റ്റുഡിയോകള്‍ സ്‌ക്വിഡ് ഗെയിമിനെ കൈയ്യൊഴിഞ്ഞിരുന്നു. എന്നാൽ അവർക്കെല്ലാമുള്ള ശക്‌തമായ മറുപടിയായി നെറ്റ്ഫ്ളിക്‌സിന്റെ സകല റെക്കോർഡും തകർത്ത് മുന്നേറിയ സീരീസിന്റെ വൻ സ്വീകാര്യത.

Most Read: മുടിക്ക് കരുത്തേകാൻ പേരയില; ചില ഹെയർ പാക്കുകളിതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE