ചാണകം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തും; ശിവരാജ് സിംഗ് ചൗഹാൻ

By Syndicated , Malabar News
shivraj-singh-chouhan
Ajwa Travels

ഭോപ്പാൽ: ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

‘പശുക്കളോ കാളകളോ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നിരവധി കാര്യങ്ങൾ ചെയ്‌തു തീർക്കാനാകൂ. അതിനാൽ, അവ ഏറെ പ്രധാനപ്പെട്ടതാണ്. ഗോമൂത്രവും ചാണകവും ഫലപ്രദമായി ഉപയോഗിക്കാൻ ഒരു സംവിധാനമുണ്ടെങ്കിൽ സംസ്‌ഥാനത്തിന്റെയും രാജ്യത്തിന്റെയാകെയും സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താൻ സാധിക്കും’ – ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ഈ മേഖലയിൽ എല്ലാ സഹായവും സർക്കാർ ലഭ്യമാക്കും. സ്‍ത്രീകൾ മുന്നിട്ടിറങ്ങിയാൽ നമുക്ക് വിജയം കാണാനാകും. ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും കീടനാശിനി മുതൽ മരുന്നുകൾ വരെ വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങൾ നിർമിച്ചെടുക്കാനാകും എന്നും ചൗഹാൻ പറഞ്ഞു. കഴിഞ്ഞ വർഷം ആറ് മന്ത്രിമാരെ ഉൾപ്പെടുത്തി പശുക്കൾക്കായി ‘പശു മന്ത്രിസഭ’ രൂപീകരിച്ച സംസ്‌ഥാനമാണ് മധ്യപ്രദേശ്.

Read also: അസംഗഢിനെ ആര്യംഗഢാക്കി മാറ്റും; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE