ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് യോഗിയുടെ പ്രഖ്യാപനം. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് യോഗി പറഞ്ഞു.
അതേസമയം, പേരുമാറ്റ നടപടികള്‍കളില്‍ വിലിയ വിമര്‍ശനമാണ് നടക്കുന്നത്. ചരിത്രം വളച്ചൊടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റുന്നതെന്നാണ് പ്രധാന വിമര്‍ശനം. ഈയടുത്ത് യുപിയിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പേര് അയോധ്യാ കാണ്ഡെന്ന് മാറ്റിയിരുന്നു. ജാന്‍സി റാണി റെയില്‍വേ സ്‌റ്റേഷന്റെ പേര് റാണി ലക്ഷ്‌മി ബായിയുടെ പേരിലുമാക്കിയിരുന്നു.
Read also: ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; മഹുവ മൊയ്‌ത്രയ്‌ക്ക് ചുമതല നൽകി തൃണമൂല്‍