ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; മഹുവ മൊയ്‌ത്രയ്‌ക്ക് ചുമതല നൽകി തൃണമൂല്‍

By Syndicated , Malabar News
mahua-moitra
Ajwa Travels

കൊല്‍ക്കത്ത: ദേശീയതലത്തില്‍ സാന്നിധ്യം ശക്‌തമാക്കാന്‍ ലോക്‌സഭാ എംപി മഹുവ മൊയ്‌ത്രയെ ഗോവയുടെ ചുമതല ഏല്‍പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്‌തമായ വാദമുഖങ്ങള്‍ തുറക്കുന്ന വ്യക്‌തിയാണ് മഹുവ മൊയ്‌ത്ര.

മഹുവയുടെ പാര്‍ലമെന്റിലെ പല പ്രസംഗങ്ങളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയും ബിജെപിക്കെതിരായ പ്രചരണ ആയുധമാകുകയും ചെയ്‌തിട്ടുണ്ട്. ഒഴുക്കുള്ള ഇംഗ്ളീഷില്‍ മഹുവ നടത്തിയ പ്രസംഗങ്ങള്‍ രാജ്യമാകെ അവരെ പ്രസിദ്ധയാക്കിയിട്ടുണ്ട്.

Read also: മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്‌റ്റുകളെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE