മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളിയിൽ 26 മാവോയിസ്‌റ്റുകളെ പോലീസ് വധിച്ചു. വനത്തിൽ നിന്ന് 26 മാവോയിസ്‌റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്‌പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർച്ചിയിൽ ഇന്ന് രാവിലെ മുതൽ തന്നെ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു.
മഹാരാഷ്‌ട്ര പോലീസിന്റെ സി60 കമാൻഡോ സംഘമാണ് മാവോയിസ്‌റ്റുകളുമായി ഏറ്റുമുട്ടിയത്. മരിച്ച മാവോയിസ്‌റ്റുകളുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരിൽ പ്രധാന മാവോയിസ്‌റ്റ് നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ നാല് പോലീസുകാരെ ഹെലികോപ്‌റ്ററിൽ നാഗ്‌പൂരിലേക്ക് കൊണ്ടുപോയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്‌ഗഢ്‌അതിർത്തിയിലുള്ള വനപ്രദേശത്താണ് മാവോയിസ്‌റ്റ് സാന്നിധ്യം കണ്ടെത്തിയത്.
Also Read: പണം ചോദിച്ചതിനെ ചൊല്ലി തർക്കം; മീൻകാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു, ക്രൂരത