തിരൂർ: ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ 54 കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ലളിതമായ ചടങ്ങിൽ വിതരണം നടത്തിയത്. ഇടി മുഹമ്മദ് ബഷീർ എംപി വിതരണം ഉൽഘാടനം ചെയ്‌തു. കോഡൂർ സ്വദേശിയായ ഒരു വയസുകാരൻ റയാന് എംപി കൃത്രിമക്കാൽ ഘടിപ്പിച്ചു നൽകി.
കോവിഡ് കാരണം നേരിട്ട് എത്താൻ കഴിയാത്തവർക്ക് കൃത്രിമ അവയവങ്ങൾ വീട്ടിലെത്തിച്ചു നൽകും. 19 ദിവസം കൊണ്ടാണ് കേന്ദ്രത്തിൽ 54 അവയവങ്ങൾ നിർമിച്ചെടുത്തത്. ജില്ലാ പഞ്ചായത്ത് നൽകിയ 5 ലക്ഷമാണ് ഇതിനായി ഉപയോഗിച്ചത്. പദ്ധതി വൻ വിജയമായതോടെ 4 ലക്ഷം രൂപ കൂടി കേന്ദ്രത്തിന് നൽകി. 2019 ജനുവരിയിൽ ആരംഭിച്ച കേന്ദ്രത്തിൽ ഇതുവരെ എൺപതിലേറെ അവയവങ്ങളാണ് നിർമിച്ചത്.
കുറുക്കോളി മൊയ്‌തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്‌മായിൽ മൂത്തേടം, സ്‌ഥിരസമിതി അധ്യക്ഷരായ നസീബ അസീസ്, സറീന അസീബ്, അംഗം വികെഎം ഷാഫി, ആശുപത്രി സൂപ്രണ്ട് ഡോ. കെടി സജീവ്, ഡോ. വിനോദ്, നോഡൽ ഓഫിസർ ഡോ. ജാവേദ് അനീസ് എന്നിവർ പ്രസംഗിച്ചു.
Also Read: മാനനഷ്‌ടക്കേസ്; അപ്പീൽ പോകുന്നത് വിഎസിന്റെ അവകാശം, ഭയമില്ലെന്ന് ഉമ്മൻചാണ്ടി






































