ബീജിംഗ്: യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളെ വാങ് സ്വാഗതം ചെയ്‌തു.
റഷ്യയുടെ സുരക്ഷയ്‌ക്ക് മുകളിലൂടെയുള്ള നാറ്റോയുടെ കിഴക്കന്‍ യൂറോപ്പിലെ വികാസം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബോധവാന്‍മാരാകണമെന്നും വാങ് ഓര്‍മിപ്പിച്ചു. യുക്രൈന്‍ കടന്നുകയറ്റത്തിനെതിരായ വികാരത്തില്‍ ലോകം ഒറ്റക്കെട്ടാണെന്നും റഷ്യ കനത്ത വില നല്‍കേണ്ടിവരുമെന്നും ആന്റണി ബ്ളിങ്കന്‍ ഇതിനോട് പ്രതികരിച്ചു.
Read Also: സിനിമാ നിർമാതാവിനെ വധിക്കാൻ ശ്രമം; ഒരാൾ കൂടി അറസ്‌റ്റിൽ







































