തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടര്‍ക്ക് മര്‍ദനം. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍ സനോജിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൈയില്‍ പരിക്കേറ്റ് വന്ന രോഗിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഡോക്‌ടറെ കൈയ്യേറ്റം ചെയ്‌തത്. ഇവരാരും മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്‌ടര്‍ മാസ്‌ക് നിര്‍ബന്ധമായും വെക്കണമെന്ന് പറഞ്ഞതോടെയാണ് സംഘം മര്‍ദിച്ചത്. ഡോക്‌ടറെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Most Read: കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷ; ഫല പ്രസിദ്ധീകരണം തടഞ്ഞ് ഹൈക്കോടതി







































