വാഷിങ്ടൻ: മാദ്ധ്യമ പ്രവർത്തകൻ ചാർലി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്‌റ്റഡിയിൽ എടുത്തതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് ട്രംപ് മാദ്ധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്.
പ്രതിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അയാളെ പിടികൂടാൻ സഹായിച്ചതെന്നും പ്രതിയെ നിയമപാലകർ പിടികൂടി എന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് വ്യക്‌തമാക്കി. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ ഇൻവെസ്‌റ്റിഗേഷൻ (എഫ്ബിഐ) ഒരുലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും എഫ്ബിഐ പുറത്തുവിട്ടിരുന്നു. അമേരിക്കയിലെ അതിയാഥാസ്‌ഥിതിക മുന്നണിപ്പോരാളിയും ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്‌തനുമായിരുന്നു ചാർലി കിർക്ക്. ബുധനാഴ്‌ചയാണ് യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെ ചാർലി കിർക്കിന് വെടിയേറ്റത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ