വാഷിങ്ടൻ: ഗാസയിൽ പ്രതീക്ഷയേകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്‌ച. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 നിർദ്ദേശങ്ങൾ നെതന്യാഹു അംഗീകരിച്ചു. നിർദ്ദേശങ്ങൾ പരിശോധിച്ച് ഹമാസും നിലപാട് അറിയിക്കും.
പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കുമെന്നാണ് നെതന്യാഹുവിന്റെ വെല്ലുവിളി. ഇരുവിഭാഗവും കരാർ അംഗീകരിച്ചാൽ യുദ്ധം ഉടൻ അവസാനിക്കും. ഇസ്രയേൽ പ്രത്യക്ഷമായി കരാർ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വൈറ്റ് ഹൗസിൽ സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗാസയിൽ വെടിനിർത്തൽ കരാറിന് വളരെ അടുത്തെത്തിയെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പറഞ്ഞു. വെടിനിർത്തൽ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി