വാഷിങ്ടൻ: ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര മൗലിയെ (നാഗമല്ലയ്യ-50) ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും, കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കാൻ ഉചിതമായ നിയമമാർഗങ്ങൾ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. അതേസമയം, അനധികൃത കുടിയേറ്റ കുറ്റവാളികളോട് മൃദു സമീപനം ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ ക്യൂബ സ്വദേശി യോർദാനിസ് കോബോസ് മർടിനെസ് (37) ആണ് കൊലയാളി. ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, വാഹന മോഷണം, നിയമവിരുദ്ധമായി തടവിൽ വയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങളിൽ അയാൾ ഏർപ്പെട്ടിട്ടുണ്ട്.
എന്നാൽ, മുൻ പ്രസിഡണ്ട് ജോ ബൈഡന്റെ ഭരണകാലത്ത് അയാൾ പുറത്തിറങ്ങി. ക്യൂബയ്‌ക്ക് ഇങ്ങനെയൊരു ദുഷ്‌ടനായ ആളെ അവരുടെ രാജ്യത്ത് വേണ്ടായിരുന്നു. ഇത്തരം കുറ്റവാളികളെ യുഎസിൽ തുടരാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
വാഷിങ് മെഷീനെ ചൊല്ലിയുള്ള തകർക്കത്തിന്റെ പേരിലാണ് യുഎസിലെ ടെക്‌സസിൽ ഇന്ത്യൻ വംശജനായ ഹോട്ടൽ മാനേജർ ചന്ദ്രമൗലിയെ ജീവനക്കാരൻ കഴുത്തറുത്ത് കൊന്നത്. വാഷിങ് മെഷീൻ കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അറുത്തെടുത്ത തല കാലുകൊണ്ട് രണ്ടുതവണ തട്ടിത്തെറിപ്പിക്കുകയും മാലിന്യ പാത്രത്തിൽ തള്ളുകയും ചെയ്‌തു. സംഭവത്തിൽ പ്രതിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read| 5 വർഷം ഇസ്‌ലാം മതം പിന്തുടരേണ്ട; വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്‌റ്റേ