വാഷിങ്ടൻ: ഇന്ത്യക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, യുഎസ് ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്‌ഥിതിയാണെന്നും ട്രംപ് പറഞ്ഞു.
”ഇന്ത്യ തങ്ങളിൽ നിന്ന് വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് യുഎസ് ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്താതിരുന്നത്”- ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്ത്യ യുഎസുമായി നല്ല രീതിയിൽ വ്യാപാരം നടത്തിയിരുന്നതായും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് യുഎസ് ഉയർന്ന തീരുവ ഈടാക്കാത്തതിനാലാണ് ഇത് സാധ്യമായതിനും ട്രംപ് പറഞ്ഞു. ഇന്ത്യ ഉയർന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ കാര്യം ട്രംപ് ഉയർത്തിക്കാട്ടി.
200% തീരുവ ചുമത്തിയിരുന്നതിനാൽ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അതിനാൽ കമ്പനിക്ക് ഇന്ത്യയിൽ പ്ളാന്റ് സ്‌ഥാപിക്കേണ്ടി വന്നു. ഇപ്പോൾ അവർക്ക് ഉയർന്ന തീരുവ നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്‌ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ വർഷങ്ങളായി ഈ ബന്ധം ‘ഏകപക്ഷീയം’ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി