സെലെൻസ്‌കി ഏകാധിപതി, മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ല; മുന്നറിയിപ്പുമായി ട്രംപ്

2019ൽ അധികാരത്തിലെത്തിയ സെലെൻസ്‌കി കാലാവധി അവസാനിക്കുന്നതിന് മുൻപ് റഷ്യൻ സംഘർഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ചു ഭരണത്തിൽ തുടരുകയായിരുന്നു.

By Senior Reporter, Malabar News
US President Donald Trump   
Ajwa Travels

മയാമി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലേറിയ ഏകാധിപതിയാണ് സെലെൻസ്‌കിയെന്നും, അദ്ദേഹം എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ രാജ്യം അവശേഷിക്കില്ലെന്നും സാമൂഹിമ മാദ്ധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി.

”സെലെൻസ്‌കി യുക്രൈനിൽ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലെൻസ്‌കി മിടുക്ക് കാണിച്ചത്. എന്നാൽ, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ട്രംപിന് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്”- ട്രാപ് പറഞ്ഞു.

റഷ്യയെ പ്രതിരോധിക്കാനായി യുക്രൈന് യുഎസ് ധനസഹായവും ആയുധങ്ങളും നൽകിയിരുന്നു. യുദ്ധകാല സഹായത്തിന് പകരമായി യുക്രൈനിന്റെ പകുതി ധാതുവിഭവങ്ങൾ (50,000 കോടി ഡോളർ) നൽകണമെന്നായിരുന്നു യുഎസ് ആവശ്യം. എന്നാൽ, ട്രംപ് അധികാരത്തിൽ വന്നശേഷം ഈ നിലപാടിൽ മാറ്റംവരുത്തി. മൂന്ന് വർഷത്തിനിടെ യുക്രൈനിന് 6700 കോടി ഡോളറിന്റെ ആയുധങ്ങളും 3100 കോടി ഡോളർ പണമായും യുഎസ് നൽകി.

ഇതിന് പകരമായാണ് യുക്രൈനിലെ 50 ശതമാനം ധാതുവിഭവങ്ങളുടെ (സ്വർണം, വെള്ളി, പ്ളാറ്റിനം തുടങ്ങിയവ) ഉടമസ്‌ഥാവകാശം യുഎസ് ആവശ്യപ്പെടുന്നത്. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് രഹസ്യയുമായി ചർച്ചകളും തുടങ്ങിയിട്ടുണ്ട്. യുദ്ധത്തിന് പോകാതെ റഷ്യയുമായി യുക്രൈൻ ധാരണയുണ്ടാക്കണമായിരുന്നു എന്നാണ് ട്രംപിന്റെ നിലപാട്. 2019ൽ അധികാരത്തിലെത്തിയ സെലെൻസ്‌കി കാലാവധി അവസാനിക്കുന്നതിന് മുൻപ് റഷ്യൻ സംഘർഷം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിച്ചു ഭരണത്തിൽ തുടരുകയായിരുന്നു.

Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE